കേരളത്തിലെ വിനോദസഞ്ചാരപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന സര്‍ക്കാര്‍ പ്രതിനിധി സ്ഥാപനമാണ് കെ.ടി.ഡി.സി എന്നറിയപ്പെടുന്ന കേരള ടൂറിസം ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍. ഇതിന്റെ ആസ്ഥാനം തിരുവനന്തപുരത്താണ്. കൂടതെ ഇതിന് എല്ലാ ജില്ലകളിലും ഓഫീസുകളുണ്ട്. ചെറിയാന്‍ ഫിലിപ്പാണ് ഇപ്പോഴത്തെ കെ.ടി.ഡി.സി ചെയര്‍മാന്‍
ഇന്ത്യയുടെ തെക്കുപടിഞ്ഞാറേയറ്റത്തുള്ള സംസ്ഥാനമാണ് കേരളം. അറബിക്കടലിനും സഹ്യപര്‍വതത്തിനും ഇടയിലായി കിടക്കുന്ന ഈ ഭൂപ്രദേശത്തിന് 38863 ചതുരശ്ര കിലോമീറ്റര്‍ വിസ്‌തൃതിയുണ്ട്. മലയാളം മാതൃഭാഷയായിട്ടുള്ള കേരളം ദക്ഷിണേന്ത്യയെന്നു വിളിക്കപ്പെടുന്ന ഭാഷാ -സാംസ്‌കാരിക മേഖലയിലെ നാലു സംസ്ഥാനങ്ങളില്‍ ഒന്നാണ്. തമിഴ്‌നാടും കര്‍ണ്ണാടകവുമാണ് കേരളത്തിന്റെ അയല്‍ സംസ്ഥാനങ്ങള്‍. പോണ്ടിച്ചേരി (പുതുച്ചേരി) യുടെ ഭാഗമായ മയ്യഴി (മാഹി / Mahe) കേരളത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്നു. പടിഞ്ഞാറ് അറബിക്കടലിലുള്ള ലക്ഷദ്വീപുകള്‍ കേന്ദ്രഭരണപ്രദേശമാണെങ്കിലും ഭാഷാപരമായും സാംസ്‌കാരികമായും കേരളത്തോട് അഭേദ്യമായ ബന്ധം പുലര്‍ത്തുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിക്കു മുമ്പ് വിവിധ രാജാക്കന്മാര്‍ക്കു കീഴിലുള്ള നാട്ടുരാജ്യങ്ങളായിരുന്നു കേരളം. 1949 ജൂലൈ ഒന്നിന് തിരുവിതാംകൂര്‍, കൊച്ചി എന്നീ നാട്ടുരാജ്യങ്ങള്‍ ചേര്‍ത്ത് തിരു-കൊച്ചി സംസ്ഥാനം രൂപവത്‌കരിച്ചു. ബ്രിട്ടീഷ് ഭരണത്തിനു കീഴില്‍ മദ്രാസ് സംസ്ഥാനത്തെ (ഇന്നത്തെ തമിഴ്‌നാട്) ഒരു ജില്ലയായിരുന്ന മലബാര്‍ പിന്നീട് തിരു-കൊച്ചിയോടു ചേര്‍ത്തതോടെ 1956 നവംബര്‍ ഒന്നിന് ഇന്നത്തെ കേരള സംസ്ഥാനം നിലവില്‍ വന്നു. മലയാളികളുടെ ദീര്‍ഘകാലത്തെ ആവശ്യമായിരുന്നു ഐക്യകേരളം.
പൗരാണികമായ ചരിത്രവും ദീര്‍ഘകാലത്തെ വിദേശവ്യാപാരബന്ധവും കലാശാസ്‌ത്രരംഗങ്ങളിലെ പാരമ്പര്യവും കേരളത്തിന് അവകാശപ്പെടാനുണ്ട്. ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന സാക്ഷരതാനിരക്കുള്ള സംസ്ഥാനമായ കേരളം സാമൂഹികനീതി, ആരോഗ്യ നിലവാരം, ലിംഗസമത്വം, ക്രമസമാധാന നില, വിദ്യാഭ്യാസം തുടങ്ങിയ രംഗങ്ങളിലും ഉയര്‍ന്ന നിലയിലാണ്. രാജ്യത്തെ ഏറ്റവും കുറഞ്ഞ ശിശുമരണനിരക്ക് കേരളത്തിലാണ്.
സസ്യശ്യാമളവും ജലസമൃദ്ധവുമായ കേരളത്തെ മഴയുടെ സ്വന്തം നാടായി വിശേഷിപ്പിച്ചാല്‍ തെറ്റില്ല. മികച്ച കാലാവസ്ഥയും ഗതാഗതസൗകര്യങ്ങളും സാംസ്‌കാരിക പൈതൃകവും കേരളത്തെ വിനോദ സഞ്ചാരികളുടെ പ്രിയങ്കരമായ ഇടമാക്കുന്നു. മതമൈത്രിക്കു പണ്ടേ പ്രശസ്‌തമായ കേരളം വിവിധ സംസ്‌കാരങ്ങളുടെ സംഗമ ഭൂമിയാണ്. ഉയര്‍ന്ന രാഷ്ട്രീയ ബോധവും മാധ്യമങ്ങള്‍ക്കുള്ള സ്വാധീനതയും സംസ്‌കാര സ്വാംശീകരണശേഷിയും കേരളത്തെ ഇന്ത്യയിലെ സവിശേഷ ഭൂവിഭാഗങ്ങളിലൊന്നായി നില നിര്‍ത്തുന്നു
ചരിത്രം
കേരളം എന്ന വാക്ക് എവിടെ നിന്നുണ്ടായി എന്നതിനെപ്പറ്റി പണ്ഡിതന്മാര്‍ പലതരം വാദങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. കേരളത്തിന്റെ പേരിനെപ്പറ്റി അഭിപ്രായയൈക്യമില്ലെങ്കിലും 'ചേര്‍' (കര, ചെളി...) 'അളം' (പ്രദേശം) എന്നീ വാക്കുകള്‍ ചേര്‍ന്നാണ് 'കേരളം' ഉണ്ടായതെന്ന വാദമാണ് പൊതുവെ സ്വീകരിക്കപ്പെട്ടിട്ടുള്ളത്.(1) കടലില്‍ നിന്നുണ്ടായ ഭൂപ്രദേശമെന്നും പര്‍വതവും കടലും തമ്മില്‍ ചേരുന്ന പ്രദേശമെന്നുമുള്ള അര്‍ത്ഥങ്ങള്‍ ഈ വാക്കുകള്‍ സൂചിപ്പിക്കുന്നു. പ്രാചീന വിദേശ സഞ്ചാരികള്‍ കേരളത്തെ 'മലബാര്‍' എന്നും വിളിച്ചിട്ടുണ്ട്
ആയിരക്കണക്കിനു വര്‍ഷം മുമ്പു തന്നെ കേരളത്തില്‍ മനുഷ്യവാസം ആരംഭിച്ചിരുന്നു. മലയോരങ്ങളിലാണ് ആദ്യമായി മനുഷ്യവാസം തുടങ്ങിയത്.(2) പ്രാചീന ശിലായുഗത്തിലെ ഏതാനും അവശിഷ്ടങ്ങള്‍ കേരളത്തിലെ ചില പ്രദേശങ്ങളില്‍ നിന്നു കിട്ടിയിട്ടുണ്ട്. ഈ പ്രാക് ചരിത്രാവശിഷ്ടങ്ങള്‍ കഴിഞ്ഞാല്‍ കേരളത്തിലെ മനുഷ്യവാസത്തെപ്പറ്റി വിപുലമായ തെളിവുകള്‍ നല്‍കുന്നത് മഹാശിലാസ്‌മാരകങ്ങള്‍ (megalithic monuments) ആണ്. ശവപ്പറമ്പുകളാണ് മിക്ക മഹാശിലാസ്‌മാരകങ്ങളും. കുടക്കല്ല്, തൊപ്പിക്കല്ല്, കന്മേശ, മുനിയറ, നന്നങ്ങാടി തുടങ്ങിയ വിവിധതരം മഹാശിലാ ശവക്കല്ലറകള്‍ കണ്ടെടുത്തിട്ടുണ്ട്. ബി. സി. 500 - എ.ഡി. 300 കാലമാണ് ഇവയുടേതെന്നു കരുതുന്നു.(3) മലമ്പ്രദേശങ്ങളില്‍ നിന്നാണ് മഹാശിലാവശിഷ്ടങ്ങള്‍ ഏറിയപങ്കും കിട്ടിയിട്ടുള്ളത് എന്നതില്‍ നിന്നും ആദിമ ജനവാസമേഖലകളും അവിടെയായിരുന്നുവെന്നു മനസ്സിലാക്കാം
കേരളത്തിലെ ആവാസകേന്ദ്രങ്ങള്‍ വികസിച്ചതിന്റെ അടുത്തഘട്ടം സംഘകാലമാണ്. പ്രാചീന തമിഴ് സാഹിത്യകൃതികള്‍ ഉണ്ടായ കാലമാണിത്. സംഘകാലമായ എ.ഡി. മൂന്നാം നൂറ്റാണ്ടു മുതല്‍ എട്ടാം നൂറ്റാണ്ടു വരെ കേരളത്തിലേക്ക് ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍ നിന്ന് കുടിയേറ്റങ്ങളുണ്ടായി. ബുദ്ധ, ജൈന മതങ്ങളും ഇക്കാലത്ത് പ്രചരിച്ചു. ബ്രാഹ്മണരും കേരളത്തിലെത്തി. 64 ബ്രാഹ്മണ ഗ്രാമങ്ങള്‍ കേരളത്തിന്റെ പല ഭാഗങ്ങളിലായി ഉയര്‍ന്നു വന്നു. എ.ഡി. ഒന്നാം നൂറ്റാണ്ടില്‍ത്തന്നെ ക്രിസ്‌തുമതം കേരളത്തിലെത്തിയതായി കരുതപ്പെടുന്നു. എ. ഡി. 345-ല്‍ കാനായിലെ തോമസിന്റെ നേതൃത്വത്തില്‍ പശ്ചിമേഷ്യയില്‍ നിന്ന് ഏഴു ഗോത്രങ്ങളില്‍പ്പെട്ട 400 ക്രൈസ്‌തവര്‍ എത്തിയതോടെ ക്രിസ്‌തുമതം പ്രബലമാകാന്‍ തുടങ്ങി. സമുദ്രവ്യാപാരത്തിലൂടെ അറേബ്യയുമായി ബന്ധപ്പെട്ടിരുന്ന കേരളത്തില്‍ എ. ഡി. എട്ടാം നൂറ്റാണ്ടോടെ ഇസ്‌ലാം മതവും എത്തിച്ചേര്‍ന്നു.
തമിഴകത്തിന്റെ ഭാഗമായാണ് പ്രാചീന കേരളത്തെ ചരിത്ര രചയിതാക്കള്‍ പൊതുവേ പരിഗണിക്കുന്നത്. കേരളത്തിലെ ജനങ്ങളും ഭൂപ്രകൃതിയുമായുള്ള ബന്ധവും ആവാസകേന്ദ്രങ്ങളുടെയും ഉത്‌പാദന സമ്പ്രദായത്തിന്റെയും ഭാഷയുടെയും വികാസവും സവിശേഷതകളും കേരളത്തിന്റെ തനതു വ്യക്തിത്വം രൂപപ്പെടാന്‍ സഹായിച്ചു. കൃഷിയിലും വിഭവങ്ങളിലുമുള്ള നിയന്ത്രണം ഇവിടെത്തന്നെ വളര്‍ന്നു വന്ന സാമൂഹികശക്തികള്‍ക്കായപ്പോള്‍ കേരളം നൂറ്റാണ്ടുകള്‍ നീണ്ടു നിന്ന സാമൂഹിക മാറ്റങ്ങള്‍ക്കു വിധേയമായി ചെറു നാടുകളുടെയും വലിയ രാജ്യങ്ങളുടെയും സവിശേഷ സാമൂഹിക സ്ഥാപനങ്ങളുടെയും രൂപപ്പെടല്‍ ഉണ്ടായി.
സാമ്രാജ്യങ്ങളും യുദ്ധങ്ങളും ഭാഷയുടെയും സാഹിത്യത്തിന്റെയും വികാസവും വൈദേശിക ശക്തികളുടെ വരവും നീണ്ടകാലത്തെ കോളനി വാഴ്‌ചയും ജാതിവ്യവസ്ഥയും ചൂഷണവും വിദ്യാഭ്യാസപുരോഗതിയും ശാസ്‌ത്രമുന്നേറ്റവും വ്യാപാര വളര്‍ച്ചയും സാമൂഹിക നവോത്ഥാന, ജനാധിപത്യ പ്രസ്ഥാനങ്ങളുടെ ആവിര്‍ഭാവവുമെല്ലാം ചേര്‍ന്ന ചരിത്രമാണത്.
സൗകര്യത്തിനു വേണ്ടി കേരളത്തിന്റെ ചരിത്രത്തെ പ്രാചീന ചരിത്രം, മധ്യകാല ചരിത്രം, ആധുനിക ചരിത്രം എന്നു മൂന്നായി വിഭജിക്കാം.
ഉത്സവങ്ങള്‍, ആഘോഷങ്ങള്‍
കേരളീയ ജീവിതത്തിന്റെ പ്രസരിപ്പു മുഴുവന്‍ പ്രത്യക്ഷപ്പെടുന്നത് ഉത്സവങ്ങളിലാണ്. സാമൂഹികമായ കൂട്ടായ്‌മയുടെ ആവിഷ്‌കാരങ്ങളായ ഒട്ടേറെ ഉത്സവങ്ങളുണ്ട്. മിക്ക കലകളും വളര്‍ന്നു വികസിച്ചതും ആവിഷ്‌കരിക്കപ്പെടുന്നതും ഉത്സവങ്ങളോടനുബന്ധിച്ചാണ്. ദേവാലയങ്ങളുമായി ബന്ധപ്പെട്ട ഉത്സവങ്ങളും മതനിരപേക്ഷമായ ഉത്സവങ്ങളുമുണ്ട്. ഓണമാണ് കേരളത്തിന്റെ ദേശീയോത്സവം. വിഷു, നവരാത്രി, ദീപാവലി, ശിവരാത്രി, തിരുവാതിര എന്നിവയാണ് പ്രധാനപ്പെട്ട ഹൈന്ദവാഘോഷങ്ങള്‍. റംസാന്‍, ബക്രീദ്, മുഹറം, മിലാദി ഷരീഫ് തുടങ്ങിയവ മുസ്‌ലീങ്ങളുടെയും, ക്രിസ്‌മസ്, ഈസ്റ്റര്‍ എന്നിവ ക്രൈസ്‌തവരുടെയും. ഇവയ്‌ക്കു പുറമെ മൂന്നു മതങ്ങളുടെയും ദേവാലയങ്ങളില്‍ വ്യത്യസ്‌തമായ ഉത്സവങ്ങള്‍ നടക്കുന്നു.
പ്രധാന ഉത്സവാഘോഷങ്ങള്‍ :
അടൂര്‍ ഗജമേള,
അര്‍ത്തുങ്കല്‍ പെരുന്നാള്‍,
അന്താരാഷ്ട്ര പാരാഗ്ലൈഡിങ്ങ് ഫെസ്റ്റിവല്‍,
ആനയൂട്ട്,
ആനന്ദപ്പള്ളി മരമടി,
ആറന്മുള വള്ളം കളി,
ആറാട്ടുപുഴ പൂരം,
ആറ്റുവേല മഹോത്സവം,
ആറ്റുകാല്‍ പൊങ്കാല,
ഉത്രാളിക്കാവ് പൂരം,
ഏഴരപ്പൊന്നാന എഴുന്നള്ളത്ത്,
എടത്വാ പെരുന്നാള്‍,
ഓണം,
ഓച്ചിറക്കളി,
കല്‌പാത്തി രഥോത്സവം,
കടമ്മനിട്ട പടയണി,
കുറ്റിക്കോല്‍ തമ്പുരാട്ടി തെയ്യം,
കൊട്ടിയൂര്‍ ഉത്സവം,
കൊടുങ്ങല്ലൂര്‍ ഭരണി,
കാഞ്ഞിരമറ്റം കൊടിക്കുത്ത്,
കാനത്തൂര്‍ നാല്‍വര്‍ ഭൂതസ്ഥാനം,
ഗുരുവായൂര്‍ ഉത്സവം,
ചമ്പക്കുളം വള്ളം കളി,
ചിനക്കത്തൂര്‍ പൂരം,
ചെട്ടിക്കുളങ്ങര ഭരണി,
തിരുനക്കര ആറാട്ട്,
തൈപ്പൂയ മഹോത്സവം,
കൂര്‍ക്കഞ്ചേരി,
തൈപ്പൂയ മഹോത്സവം,
ഹരിപ്പാട്,തൃപ്പൂണിത്തുറ അത്തച്ചമയം,
തൃശ്ശൂര്‍ പൂരം,
പട്ടാമ്പി നേര്‍ച്ച,
പരിയാനംപറ്റ പൂരം,
പരുമല പെരുനാള്‍,
പായിപ്പാട് വള്ളം കളി,
പാരിപ്പള്ളി ഗജമേള,
പുലിക്കളി,
പെരുന്തിട്ട തറവാട് കൊറ്റംകുഴി,
വള്ളിയൂര്‍ക്കാവ് ഉത്സവം,
വിഷു,
വൈക്കത്തഷ്ടമി ഉത്സവം,
നീലമ്പേരൂര്‍ പടയണി,
നെന്മാറ വല്ലങ്ങി വേല,
നെഹ്‌റു ട്രോഫി വള്ളം കളി,
മണര്‍കാട് പെരുനാള്‍,
മലയാറ്റൂര്‍ പെരുനാള്‍,
മലനട കെട്ടുകാഴ്‌ച,
മച്ചാട്ട് മാമാങ്കം
വിനോദസഞ്ചാരം
വിനോദസഞ്ചാരികള്‍ക്കു പ്രിയങ്കരമായ “ദൈവത്തിന്റെ സ്വന്തം നാടാ”ണ് (God's Own Country) കേരളം. മലയോരങ്ങളും കടലോരങ്ങളും വനസ്ഥലികളും തീര്‍ത്ഥാടന കേന്ദ്രങ്ങളുമായി സഞ്ചാരികള്‍ക്കു പ്രിയങ്കരമായ ഒട്ടേറെ സ്ഥലങ്ങള്‍ കേരളത്തിലുടനീളമുണ്ട്. സ്വദേശികളും വിദേശികളുമായ സഞ്ചാരികള്‍ ഇവിടങ്ങളിലേക്കു പ്രവഹിക്കുന്നു. മൂന്നാര്‍, നെല്ലിയാമ്പതി, പൊന്മുടി തുടങ്ങിയ മലയോര കേന്ദ്രങ്ങളും കോവളം, വര്‍ക്കല, ചെറായി ബീച്ചുകളും, പെരിയാര്‍, ഇരവികുളം വന്യജീവി കേന്ദ്രങ്ങളും, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലെ കായല്‍ മേഖലയും (backwaters region)വിനോദസഞ്ചാരികളുടെ ആകര്‍ഷണ കേന്ദ്രങ്ങളാണ്. സംസ്ഥാനത്തിന്റെ സമ്പദ്‌ഘടനയിലും വിനോദസഞ്ചാരം നിര്‍ണായകമായ പങ്കു വഹിക്കുന്നു. ഇന്ത്യന്‍ വൈദ്യ സമ്പ്രദായമായ ആയുര്‍വേദവുമായി ബന്ധപ്പെട്ട വിനോദസഞ്ചാരവും സുപ്രധാനമാണ്.
Read In Malayalam
06:39
Kerala Tourism